നേന്ത്ര പഴത്തിന്റെ തൊലി കളയാൻ വരട്ടെ, പല്ലുകൾക്ക് തിളക്കം കൂട്ടാം

നേന്ത്ര പഴത്തിന്റെ തൊലി കളയാൻ വരട്ടെ, പല്ലുകൾക്ക് തിളക്കം കൂട്ടാം. നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ, പാനീയങ്ങള്‍, ഉറക്കം, മറ്റ് ജീവിതരീതികള്‍ എല്ലാം തന്നെ പല്ലിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഇത്തരം ഘടകങ്ങൾ പലപ്പോഴും പല്ലുകളുടെ നിറം മങ്ങാനും ഇടയാക്കാറുണ്ട്. അത്ഭുതകരമായ രീതിയിൽ പല്ലിനു തിളക്കം നല്‍കാൻ നേന്ത്രപ്പഴത്തിന്‍റെ തൊലി സഹായിക്കും. ഇതിനായി പഴുത്ത നേന്ത്ര പഴത്തിന്റെ തൊലിയാണ് വേണ്ടത്. നേന്ത്രപ്പഴത്തിന്‍റെ തൊലി ചെറിയ കഷ്ണങ്ങളാക്കി അതിന്‍റെ ഉള്‍ഭാഗം കൊണ്ട് പല്ലില്‍ തേക്കുക. കുറച്ചു മിനുറ്റുകള്‍ ഇത് ചെയ്ത ശേഷം വെറുതെ വെള്ളത്തില്‍ വായ കഴുകുകയോ അല്ലെങ്കില്‍ പേസ്റ്റുപയോഗിച്ച് വെറുതെയൊന്ന് തേച്ച് കഴുകുകയോ ചെയ്യാം. അതല്ലെങ്കിൽ നേന്ത്രപ്പഴത്തിന്‍റെ തൊലിക്ക് അകത്ത് നിന്ന് സ്പൂണുപയോഗിച്ച് അതിന്‍റെ തൊലിയോട് ചേര്‍ന്നുള്ള കൊഴുപ്പുള്ള ഭാഗം ചുരണ്ടിയെടുക്കുക. ഇത് വെച്ചും പല്ലു തേക്കാം. ചിലർക്ക് ഇതിന്‍റെ രുചി പ്രശ്നമാണെങ്കില്‍, നേന്ത്രപ്പഴത്തിന്റെ കൊഴുപ്പുള്ള ഭാഗവും അല്‍പം ഉപ്പും നുള്ള് മഞ്ഞളും, അല്‍പം ടൂത്ത്പേസ്റ്റും കൂടി ചേർത്ത് പല്ലു തേച്ചാൽ പല്ലിലെ കറ നീക്കി പല്ലിനെ തിളക്കമുള്ളതാക്കാൻ സഹായിക്കും.

LEAVE A REPLY