ശൈത്യകാലത്ത് മോര് കുടിക്കാമോ?

ശൈത്യകാലത്ത് മോര് കുടിക്കാമോ? വേനൽക്കാലത്ത് ആളുകൾ പലപ്പോഴും മോര് ധാരാളം കുടിക്കാറുണ്ട്, പക്ഷേ ശൈത്യകാലം വരുമ്പോൾ അവർ ഉപഭോഗം കുറയ്ക്കുന്നു. എന്നിരുന്നാലും, ആരോഗ്യവിദഗ്തർ പറയുന്നത് , മോര് എല്ലാ സീസണിലും ശരീരത്തിന് ഗുണം ചെയ്യുമെന്നാണ്. മോര് കുടിക്കുന്നതിലൂടെ ദാഹം ശമിപ്പിക്കുക മാത്രമല്ല, ദഹനത്തെയും സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ആമാശയത്തിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്താനും ശൈത്യകാലത്ത് പോലും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നതായി ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. മോരിൽ കാൽസ്യം, പ്രോബയോട്ടിക്സ്, ഇലക്ട്രോലൈറ്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ താപനില സന്തുലിതമാക്കുകയും ദഹനവ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനുശേഷം ഭാരം, ഗ്യാസ് അല്ലെങ്കിൽ വയറു വീർക്കൽ എന്നിവ അനുഭവപ്പെടുന്നവർക്ക് മോര് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇടയ്ക്കിടെ ജലദോഷവും പനിയും ഉള്ളവരും , ഉയർന്ന അസിഡിറ്റി എല്ലാവരും ഒരു ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രമേ മോര് സ്ഥിരമായി ഭക്ഷണക്രമത്തിൽ ഉൾപെടുത്താവു.