ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് ഉണക്കമുന്തിരി. ദഹന നാളത്തിന്റെ സുഗമമായ ചലനത്തിന് ഉണക്കമുന്തിരി വളരെ നല്ലതാണ്. വയറു വീക്കം കുറയ്ക്കാനും, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉണക്കമുന്തിരി പാലില്‍ ചേര്‍ത്തു കുടിക്കുന്നത് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഉണക്കമുന്തിരിയിലെ ആന്റിഓക്‌സിഡന്റുകള്‍ വാര്‍ദ്ധക്യ ലക്ഷണങ്ങളില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും. കൂടാതെ പാലിലെ ലാക്റ്റിക് ആസിഡ് ചര്‍മത്തെ മൃദുവാക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. കാല്‍സ്യം, ഇരുമ്പ്, വിറ്റാമിന്‍ ഡി എന്നിവയാല്‍ സമ്പന്നമാണ് ഈ പാനീയം. ഇത് അസ്ഥികള്‍ക്ക് ബലം നല്‍കാനും ദന്താരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ഉണക്കമുന്തിരി നല്ലതാണ്. ഇതിനൊപ്പം പാല്‍ കൂടി ചേര്‍ക്കുമ്പോള്‍ അതില്‍ അടങ്ങിയ പ്രോട്ടീന്‍ കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാമെന്നും ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.