ഡയറ്റിലുള്‍പ്പെടുതേണ്ട പച്ചക്കറികള്‍

ശരീരത്തിലെ എല്ലാ കോശങ്ങളുടെയും അവശ്യ ഘടകമാണ് പ്രോട്ടീന്‍. എല്ലുകള്‍, പേശികള്‍, ചര്‍മം, രക്തം എന്നിവയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ ആവശ്യമാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയ ചീര പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് വേവിച്ച ചീരയില്‍ ഏകദേശം 5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പച്ച ചീരയും അതുപോലെ ചുവന്ന ചീരയുമൊക്കെ ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ ചെയ്യുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. കറികളിലുമൊക്കെ സ്ഥിരസാന്നിധ്യമായ മുരിങ്ങക്കായ പ്രോട്ടീന്‍ സമ്പന്നമാണ്. 100 ഗ്രാം മുരിങ്ങയിലയില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ബ്രോക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയില്‍ ഏകദേശം 5.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. കൂണുകളില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച കൂണില്‍ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ വിറ്റാമിനുകള്‍, സെലിനിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ് കൂണുകള്‍. അവ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു.