ഗള്‍ഫ് സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലേക്ക്… അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാര്‍ സ്ഥലം വിടുന്നു… അമേരിക്കന്‍ കപ്പലുകള്‍ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകള്‍ റെഡിയാക്കി ഇറാന്‍… യെമനീസ് റിബലുകള്‍ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകള്‍

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ ടാര്‍ജറ്റുകളെ ചുട്ടെരിക്കാന്‍ കെല്‍പുള്ള മിസൈലുകള്‍ സജ്ജമാക്കി പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇറാന്‍ എന്തിനും തയ്യാറായി മുന്നോട്ട് വന്നതോടെ ഗള്‍ഫ് സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലേയ്ക്ക്.

ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയേറിയിരിക്കുകയാണെന്നാണ് മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്കന്‍ വ്യോമസേന കൗണ്ടര്‍ ഇലക്ട്രോണിക്സ് ഹൈ പവര്‍ മൈക്രോവേവ് അഡ്വാന്‍സ്ഡ് മിസൈല്‍ പ്രൊജക്ട് ( സിഎച്ച്എഎംപി അഥവാ ചാംപ്) മിസൈലുകള്‍ ഒരുക്കി നിര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് മറുപക്ഷത്തെ പടയൊരുക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ കപ്പലുകള്‍ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകള്‍ റെഡിയാക്കിയാണ് ഇറാന്‍ പോര്‍വിളി ശക്തമാക്കിയിരിക്കുന്നത്. യുദ്ധ ഭീതി ഇത്തരത്തില്‍ മുമ്പില്ലാത്ത വിധത്തില്‍ ശക്തമായതിനെ തുടര്‍ന്ന് അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാര്‍ സ്ഥലം വിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. യെമനീസ് റിബലുകള്‍ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകളെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇറാന്റെ ഭാഗത്ത് നിന്നും ആക്രമമുണ്ടായ ശേഷമുള്ള തിരിച്ചടിക്ക് മുമ്പ് തന്നെ ആക്രമിച്ച് തീര്‍ക്കാന്‍ അമേരിക്കയെ സമ്മര്‍ദം ചെലുത്തി സൗദിയും മുന്നോട്ട് വന്നത് മേഖലയില്‍ കടുത്ത യുദ്ധമുണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ തങ്ങളുടെ കപ്പലുകളിലും ഇറാന്‍ അമേരിക്കന്‍ ടാര്‍ജറ്റുകള്‍ക്ക് നേരെ മിസൈലുകള്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ചെറിയ ക്രാഫ്റ്റുകളില്‍ ഇറാനിയന്‍ പാരാമിലിട്ടറി ഫോഴ്‌സുകള്‍ ആയുധങ്ങള്‍ ലോഡ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ആയുധങ്ങള്‍ ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ യുഎസ് നേവി കപ്പലുകള്‍ക്ക് നേരെ പ്രയോഗിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ ട്രൂപ്പിലുള്ള ഇറാനെ പിന്തുണക്കുന്ന മലിഷാസ് അഥവാ പൗരസേന കമേഴ്‌സ്യല്‍ ഷിപ്പുകളെ ആക്രമിച്ചേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

യുഎസ് ബേസുകളെ ആക്രമിക്കാന്‍ തക്കവണ്ണമുള്ള ഇടങ്ങളിലേക്ക് ഇറാന്‍ റോക്കറ്റുകള്‍ കൊണ്ട് പോകുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസനീയമായ ഉറവിടങ്ങള്‍ വാഷിങ്ടണ്‍ ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മിഡില്‍ ഈസ്റ്റിലുള്ള ബേസുകള്‍ക്ക് നേരെ ഏത് നിമിഷവും ഇറാന്‍ ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് അമേരിക്ക സൈന്യത്തിന് നല്‍കിയിട്ടുണ്ട്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കുന്നുവെന്ന് സൗദിയും ഇറാനും യുഎഇയും അടക്കമുള്ള അറബ് രാജ്യങ്ങള്‍ വെളിപ്പെടുത്തിയതോടെ മേഖലയില്‍ യുദ്ധം ഏത് സമയവും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്.

തങ്ങളുടെ ഓയില്‍ പൈപ്പ് ലൈനുകള്‍ക്ക് നേരെ ചൊവ്വാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതിനെ സൗദി കടുത്ത ഭാഷയിലാണ് ഇന്നലെ വിമര്‍ശിച്ചിരിക്കുന്നത്. ഇറാന്റെ പ ിന്തുണയോടെ അയല്‍രാജ്യമായ യെമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് സൗദിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രകോപിതമാക്കിയിട്ടുണ്ട്. സൗദിയുടെ രണ്ട് അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണുകള്‍ ആക്രമിക്കാനെത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാന് നേരെ സര്‍ജിക്കല്‍ ആക്രമണം നടത്താനുള്ള സമ്മര്‍ദം സൗദി അമേരിക്കയ്ക്ക് മേല്‍ ശക്തമാക്കിയിരിക്കുന്നത്.

LEAVE A REPLY