പൗഡറിന്റെ ഉപയോഗം ആരോഗ്യത്തിന് അത്ര നല്ലതല്ല

നിരന്തരമായ പൌഡർ ഉപയോഗം ആരോഗ്യത്തിന് അത്ര സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധർ. പ്രകൃതിയിലെ ചില പാറകളിൽ കാണുന്ന ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ് എന്ന പ്രകൃതിദത്ത ധാതുവായ ‘ടാൽക്’ ആണ് ടാൽക്കം പൗഡറുകളിലെ പ്രധാന ചേരുവ. ഇവ വളരെ പെട്ടെന്ന് ഈർപ്പം വലിച്ചെടുക്കുകയും ചർമം മിനുസമുള്ളതാക്കുകയും ചെയ്യും. ഇവ ശുദ്ധീകരിച്ചാണ് കോസ്‌മെറ്റിക് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ടാൽക്കം പൗഡറിന്റെ നിരന്തര ഉപയോഗം അണ്ഡാശയ അർബുദം, മെസോതെലിയോമ തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദദ്ധർ ഓർമ്മിപ്പിക്കുന്നു. ടാൽക്കം പൗഡറുകളിൽ അടങ്ങിരിക്കുന്ന ആസ്ബറ്റോസ് എന്ന മറ്റൊരു ധാതുവിന്റെ സാന്നിധ്യം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. വിയർപ്പും ചർമത്തിലെ ചൊറിച്ചിലും കുറയ്ക്കാൻ, പ്രത്യേകിച്ച് ചൂടുകാലാവസ്ഥയിൽ ഇന്ത്യയിൽ ടാൽക്കം പൗഡറുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാൽ അവ ആസ്ബറ്റോസ് രഹിതമാണോയെന്നുള്ള പരിശോധന കുറവെണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്.