പ്രമുഖ ഇന്ത്യൻ മരുന്ന് കമ്പനിയായ വൊക്കാഡ് ഗ്രാം-നെഗറ്റീവ് ബാക്ടീരിയകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്ന ‘സെയ്നിച്ച്’ എന്ന പുതിയ ആന്റിബയോട്ടിക് വികസിപ്പിച്ചു. നിലവിലെ മരുന്നുകളോട് പ്രതികരിക്കാത്ത അണുബാധകളുടെ എണ്ണം വർധിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ഗുരുതരമായ പ്രശ്നം ലോകം നേരിടുന്നതിനിടെയാണ് ഈ കണ്ടെത്തൽ. ഏകദേശം 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാന ആന്റിബയോട്ടിക് മുന്നേറ്റമായാണ് സെയ്നിച്ചിനെ വിലയിരുത്തുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും ബാക്ടീരിയ അണുബാധകൾ നിയന്ത്രിക്കാൻ ഇതിന് വലിയ പങ്ക് വഹിക്കാനാകും. Cefepime, Zidebactam എന്നീ രണ്ട് മരുന്നുകൾ സംയോജിപ്പിച്ച് ഉണ്ടാക്കിയ ഒരു പുതിയ ആന്റിബയോട്ടിക്കാണ് സെയ്നിച്ച്. Cefepime ബാക്ടീരിയകളുടെ സെൽവാൾ തകർത്ത് സെയ്നിച്ച് അവയെ നശിപ്പിക്കുന്നു.



















