ശ്രീചിത്രയിലെ പ്രതിസന്ധിക്ക് പരിഹാരം

ശ്രീചിത്രയിലെ പ്രതിസന്ധിക്ക് പരിഹാരം. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്നു മുതൽ ശസ്ത്രക്രിയകൾ പൂർണ തോതിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. നൂറുകണക്കിന് രോഗികളെ കടുത്ത പ്രതിസന്ധിയിലാക്കിയ ഉപകരണ ക്ഷാമത്തിനാണ് പരിഹാരമായത്. ന്യൂറോ-റേഡിയോളജി വിഭാഗത്തിലെ സങ്കീർണ ശസ്ത്രക്രിയകൾ പൂർണ തോതിൽ പുനരാരംഭിച്ചതായി വിദക്തർ പറയുന്നു. ഇന്ന് 6 ശസ്ത്രക്രിയകൾ നടത്തി. എച്ച്എൽഎല്ലിന്റെ കീഴിലുള്ള അമൃത് ഫാർമസി വഴി ഉപകരണങ്ങൾ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്.