ചുറ്റുപാടുമുള്ള ശബ്ദങ്ങളിൽ നിന്ന് വിട്ട് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാഗ്രത വർധിപ്പിക്കാനും അതിലൂടെ ഉൽപാദനക്ഷമത കൂട്ടാനും സംഗീതം സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ. എന്നാൽ ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളുമുണ്ട്. ഏത് തരം സംഗീതം, ജോലിയുടെ സ്വഭാവം, നിങ്ങളുടെ തലച്ചോർ ശബ്ദത്തെ എങ്ങനെ പ്രോസസ് ചെയ്യുന്നു ഇതെല്ലാം പ്രധാനമാണ്. ഇക്കാര്യങ്ങളെല്ലാം യോജിച്ചാൽ മാത്രമാണ് സംഗീതം ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന ശബ്ദങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സംഗീതം സഹായിക്കും. എന്നാൽ അത് ഇൻസ്ട്രമെന്റൽ സംഗീതത്തിലോ ആംബിയന്റ് സംഗീതത്തിലോ ആയിരിക്കും നന്നായി പ്രവർത്തിക്കുക. അതേസമയം വരികൾ ഉള്ള പാട്ടാണെങ്കിൽ വായന, എഴുത്ത് പോലുള്ള ജോലികൾ ചെയ്യുകയാണെങ്കിൽ അത് തടസപ്പെടുത്തിയേക്കാം. അതിനാൽ ഇത് ശരിക്കും ജോലിയെയും ഒരു വ്യക്തിയുടെ തലച്ചോറ് ശബ്ദം എങ്ങനെ പ്രോസസ്സ് ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും.



















