കുടവയർ കുറയ്ക്കാൻ ഉലുവ

ശരീരഭാരം കുറഞ്ഞാലും കുടവയർ കുറയ്ക്കാനാണ് പ്രയാസം. വ്യായാമം ഇല്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശൈലി, ഉദാസീനമായ ജീവിതശൈലി എന്നിങ്ങനെ കുടവയർ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് ഉലുവയെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവയുടെ ഉപഭോഗം വയർ നിറഞ്ഞതായി അനുഭവപ്പെടുകയും വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നു. നാരുകൾക്ക് പുറമേ, ഉലുവയിൽ നല്ല അളവിൽ ചെമ്പ്, റൈബോഫ്‌ലേവിൻ, വിറ്റാമിൻ എ, ബി6, സി, കെ, കാൽസ്യം, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഉള്ളിൽ നിന്ന് ധാരാളം ഗുണങ്ങൾ നൽകുന്നു. തലേന്ന് രാത്രി ഉലുവ കുതിർത്ത് വെച്ച വെള്ളം രാവിലെ ചെറുതായി ചൂടാക്കി അരിച്ചെടുത്ത് കുടിക്കുന്നത് നല്ലതാണ്. ഇത് കുടവയർ കുറയുന്നതിന് ഫലപ്രദമാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ, മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപേ ഒരു ഡയറ്റീഷ്യന്റെ സേവനം തേടുന്നത് നല്ലതാണ്.