44കാരൻറെ വൃക്കയിൽ നിന്ന് നൂറിലധികം കല്ലുകൾ നീക്കം ചെയ്തതായി റിപ്പോർട്ട്.
കടുത്ത വയറ് വേദനയെത്തുടർന്ന് തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ എത്തിയ തൊടുപുഴ സ്വദേശിയായ 44കാരൻറെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് നൂറിലധികം കല്ലുകൾ. ഡോക്ടർമാരുടെ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് വൃക്കയിൽ കല്ലുകളുള്ളതായി കണ്ടെത്തിയത്. തുടർന്ന് യൂറോളജിസ്റ്റ് ഡോ. ആർ. ശരവണൻന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. നിലവിൽ രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.



















