മുലപ്പാൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന അമ്മമാർ, ആവശ്യക്കാർ ഏറെയും ബോഡി ബിൽഡർമാർ. അമേരിക്ക, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് മുലപ്പാലിനെ പണമാക്കി മാറ്റുന്ന പുതിയ ബിസിനസ് സമ്പ്രദായം വളർന്നു വരുന്നത്. ഓൺലൈനായി നടത്തുന്ന മുലപ്പാൽ വിൽപ്പനയിൽ മറ്റ് അമ്മമാർക്ക് പുറമെ, ബോഡി ബിൽഡർമാർ വ്യാപകമായി മുലപ്പാൽ വാങ്ങി ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്. ശരീര ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നതാണ് ബോഡി ബിൽഡർമാർ മുലപ്പാലിനെ ആശ്രയിക്കാൻ കാരണം. സ്വന്തം കുഞ്ഞിന് ആവശ്യമായ മുലപ്പാലിനേക്കാൾ കൂടുതൽ ഉൽപ്പാദിക്കപ്പെടുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന പാൽ മറ്റ് കുട്ടികളുടെ അമ്മമാർക്ക് സൗജന്യമായി നൽകുന്നവരും നിരവധിയാണ്. ശീതീകരിച്ചതും പ്രത്യേകം തയ്യാറാക്കിയതുമായ പായ്ക്കറ്റുകളിലാക്കിയാണ് മുലപ്പാൽ വിതരണത്തിന് തയ്യാറാക്കുന്നത്.




















