നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രമുഖ നടന്റെ മൊഴിയെടുത്തു

    കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ മലയാളസിനിമയിലെ ഒരു പ്രമുഖ നടന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ മുഖ്യ പ്രതിക്ക് നടനുമായുള്ള പരിചയം കണക്കിലെടുത്താണ് നടപടി. എന്നാല്‍ സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ ദുരുപയോഗിക്കുന്നുവെന്നായിരുന്നു പോലീസിന് നടന്റെ മൊഴി.

    സംഭവം ദിവസം താന്‍ ചികിത്സയിലായിരുന്നുവെന്നും മൊഴിയില്‍ താരം വെളിപ്പെടുത്തുന്നു. പിറ്റേന്നു രാവിലെയാണ് സംഭവമറിയുന്നത്. പൊലീസിന്റെ പിടിയിലായ മാര്‍ട്ടിനേയും മുഖ്യപ്രതിയായ സുനിയേയും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    കേസിലെ ക്വട്ടേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇന്നലെ നടന്റെ മൊഴിയെടുത്തത്. അതേസമയം, സംവിധായകന്‍ കൂടിയായ യുവനടന്റൈ ഫ്ളാറ്റില്‍ നിന്നും പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കനാടുള്ള ഫ്ളാറ്റില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്തയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

    LEAVE A REPLY