നിങ്ങൾ ഉപയോഗിക്കുന്ന തോർത്ത് എത്ര ദിവസം കൂടുമ്പോൾ ആണ് അലക്കുന്നത് ?
വ്യക്തി ശുചിത്വം ഉറപ്പാക്കാൻ എല്ലാ ദിവസവും തോർത്തലക്കുന്നതാണ് നല്ലതെന്നു വിദക്തർ നിർദേശിക്കുന്നു. വൃത്തിയാക്കാത്ത തോർത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാൽ ചർമത്തിലേക്ക് വീണ്ടും അഴുക്കും നേർത്ത പൊടിയും കയറുകയാണെന്ന് വിദക്തർ പറയുന്നു. ചർമത്തിൽ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മ കോശങ്ങളെയും പതിനായിരക്കണക്കിന് ബാക്ടീയരിയകളെയുമാണ് ഇവ നിക്ഷേപിക്കുന്നത്. മാത്രമല്ല കുളിച്ച് തുവർത്താൻ ഉപയോഗിക്കുന്ന ടവലിൽ ഇ–കോളി, സ്റ്റാഫൈലോകോകസ് ഓറെസ്, ക്ലിബ്സിയെല്ല എന്നീ ബാക്ടീരിയകൾ ഉണ്ടാകും ഇവ ശരീരത്തിൽ കടന്നു കൂടിയാൽ പനി, ആസ്ത്മ, ചർമത്തിൽ ചൊറിച്ചിൽ, മറ്റ് ത്വക്രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത ഏറെയാണെന്നും വിദക്തർ നിർദേശിക്കുന്നു. നല്ല കോട്ടനോ,ബെഡ് ലിനന് സമാനമായ കട്ടിയുള്ളതോ ആയ തുണികളാണ് ശരീരം തുടയ്ക്കാൻ ഉപയോഗിക്കേണ്ടത്. കൃത്യമായി വൃത്തിയാക്കാതെ തോർത്ത് ഉപയോഗിച്ചാൽ അതിൽ വിയർപ്പ്, ചർമകോശങ്ങൾ, ശരീരസ്രവങ്ങൾ എന്നിവ തങ്ങി നിൽക്കുമെന്നും ഇത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ ഇടം നൽകുമെന്നും ഡോക്ടർമാർ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ഒരു തവണ ഉപയോഗിച്ചാൽ പിന്നീട് കഴുകി മാത്രമേ തോർത്ത് ഉപയോഗിക്കാവൂ എന്ന് നിർദേശിക്കുകയാണ് ആരോഗ്യവിദക്തർ.






















