നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സ്

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഐ.സി.റ്റി അക്കാദമി ഓഫ് കേരളയും സംയുക്തമായി നടത്തുന്ന നൂതന കോഴ്‌സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 23.

രാജ്യത്തിന് അകത്തും പുറത്തും സാധ്യതയുള്ള റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ കോഴ്‌സുകളിലാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, മറ്റ് കോഴ്‌സുകള്‍ക്ക് സയന്‍സ് അല്ലെങ്കില്‍ എഞ്ചിനിയറിങ് ബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് കോഴ്‌സ് കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് 7594051437 എന്ന നമ്പര്‍ മുഖേനയോ www.kerala.org എന്ന വെബ്‌സൈറ്റ് മുഖേനയോ ബന്ധപ്പെടുക.

LEAVE A REPLY