ശൗചാലയത്തിൽ മാസംതികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. വയറുവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇടുക്കി ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച യുവതി ആറ് മാസം ഗര്‍ഭിണിയായിരുന്നു. ശുചിമുറി ഉപയോഗിക്കവേയാണ് യുവതി കുട്ടികൾക്ക് ജന്മം നൽകിയത്. കുട്ടികൾക്ക് ആദ്യം ചലനം ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തുടർന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം അമ്മയെയും കുട്ടികളെയും വിദഗ്ധചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ കുട്ടികളുടെ ജീവൻ നഷ്ട്ടമായതായാണ് അധികൃതർ പറയുന്നത്. നിലവിൽ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമികനിഗമനം. അതിഥിതൊഴിലാളിയായ യുവതി മധ്യപ്രദേശ് സ്വദേശിനിയാണെന്നാണ് റിപ്പോർട്ട്.



















