അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണമടഞ്ഞ രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. തികഞ്ഞ ആദരവോടെയാണ് മൃതദേഹങ്ങൾ കൈമാറിയതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടീഷ് പൗരന്മാരുടെ കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് യു.കെ അധികൃതരുമായി തുടർന്നും സഹകരിക്കുമെന്നും മന്ത്രാലയം കുട്ടിച്ചേർത്തു.






















