വീണ്ടും വിമാന അപകടം, ടെയ്‌ക്കോഫിന് പിന്നാലെ അഗ്നിഗോളമായി യാത്രാ വിമാനം. ബ്രിട്ടനിലെ സൗത്ത്‌ഹെൻഡ് വിമാനത്താവളത്തിലാണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റുവെന്നത് അടക്കമുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. എമർജൻസി സർവ്വീസ് അവരുടെ ജോലി ചെയ്യുകയാണെന്നും മറ്റുള്ളവർ സംഭവ സ്ഥലത്തുനിന്നും മാറണമെന്നുമുള്ള നിർദ്ദേശമാണ് നിലവിൽ നൽകിയിരിക്കുന്നത്. വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റിന്റെ പാരീസ്, അലികാന്റെ, ഫമറാ, പാൽമ, മല്ലോർക എന്നിവിടങ്ങളിലേയ്ക്കുള്ള സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.






















