പിണറായി വിജയനെ വീട്ടിലെത്തി കണ്ട് വി.ഡി സതീശന്‍

കാവല്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തന്നെ കാണാനെത്തിയ സതീശനെ വീട്ടില്‍ നിന്നിറങ്ങി വന്നാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പിണറായി വിജയന്‍ ഇപ്പോള്‍ താമസിക്കുന്നത്.

പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായും കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനത്തെ പുതിയ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തുര്‍ച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശിച്ചിട്ടുളള ചില കാര്യങ്ങളില്‍ മാറ്റം വരുത്തും. പിണറായി സീനിയര്‍ നേതാവാണെന്നും ഭരണപരിചയമുള്ള ആളാണെന്നും അദ്ദേഹം പറഞ്ഞു.