ട്രെയിൻ ഇടിച്ചുകയറി 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

സ്കൂൾ ബസിലേക്ക് ട്രെയിൻ ഇടിച്ചുകയറി 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം.
വാഹനത്തിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾക്കും പരുക്കേറ്റു. പരുക്കേറ്റുവരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. ചെന്നൈ∙ കടലൂരിൽ ശെമ്പൻകുപ്പത്തെ ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. ഇതൊരു ആളില്ലാ ലെവൽ ക്രോസാണ്. പത്തു കുട്ടികളും ഡ്രൈവറും ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കൃഷ്ണസ്വാമി മെടിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർക്കും പരുക്കേറ്റതായി പറയപ്പെടുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.