അമിതവണ്ണമുള്ളവര്‍ക്ക് ആയുസ് കുടും

അമിതവണ്ണമുള്ളവര്‍ക്ക് ആയുസ് കൂടുമെന്നു പുതിയ പഠനം. വണ്ണം കൂടുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്നും ആയുസു വര്‍ധിപ്പിക്കുമെന്നും ജേണല്‍ ഒഫ് അമെരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ബോഡി മാസ് ഇന്‍ഡക്‌സ്ഇരുപത്തഞ്ചിനും 29.5നും ഇടയിലുള്ളവര്‍ സാധാരണ ശരീരഭാരമുള്ളവരേക്കാള്‍ കുറച്ചു കൂടുതല്‍ കാലം ജീവിച്ചിരുന്നുവെന്നു ഗവേഷകര്‍ പഠന റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, അമേരിക്ക , കാനഡ, യൂറോപ്പ്, ആസ്‌ട്രേലിയ, എന്നീ രാജ്യങ്ങളില്‍ നിന്നു നടത്തിയ പഠനത്തില്‍ നിന്നാണു അമിതവണ്ണം ആയുസ് കൂടുമെന്നു വ്യക്തമായിരിക്കുന്നത്.