ജനിതകവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി നിയമസഭാ സമിതിയുടെ കണ്ടെത്തല്‍. നവജാതശിശുക്കളിലെ സൂക്ഷ്മരോഗനിര്‍ണയപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ജനിതകവൈകല്യങ്ങളോടെ ജനിച്ച കുട്ടികള്‍ 2021-ല്‍ 2635 ആയിരുന്നു. 2022-ല്‍ ഇത് 3232 ആയും 2023-ല്‍ 4779 ആയും കൂടി. ആരോഗ്യവകുപ്പിന്റെ ‘ശലഭം’ പദ്ധതിയുടെ ഭാഗമായി 2024-ല്‍ മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം ജില്ലയിലാണ് വൈകല്യബാധിതര്‍ കൂടുതല്‍. മൂന്നുവര്‍ഷത്തെ കണക്കില്‍ കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗബാധിതര്‍ കൂടുതലാണ്. രോഗബാധിതരുടെ എണ്ണംമാത്രമേ സമിതിക്കുമുന്‍പാകെ ലഭിച്ചിട്ടുള്ളൂ. ഓരോയിടത്തെയും പരിശോധനയുടെ എണ്ണംകൂടി ലഭിച്ചാലേ ഏതെങ്കിലും ജില്ലയില്‍ പ്രത്യേക ജനിതകവൈകല്യം കൂടുതലാണോയെന്ന് അറിയാനാകൂവെന്ന് സമിതി അഭിപ്രായപ്പെട്ടു.



















