ഗുളികയിൽ കമ്പി കഷണം

ഗുളികയിൽ കമ്പി കഷണം കണ്ടതായി പരാതി. കുട്ടിക്ക് പനി കലശലായതിനെ തുടർന്ന് പാലക്കാട് മണ്ണാർക്കാട് ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറെ കാണിച്ചു മരുന്ന് വാങ്ങിയാതായി പറയുന്നു. രാത്രി ഭക്ഷണ ശേഷം കഴിക്കാൻ വേണ്ടി ഗുളിക എടുത്തപ്പോളാണ് പാരസെറ്റമോൾ ഗുളികയിൽ ചെറിയ കമ്പി കഷണം കണ്ടതെന്നും മാതാപിതാക്കൾ ആരോപണം ഉന്നയിച്ചു, ശ്രദ്ധിച്ചതിനാൽ അപകടം ഒഴിവായെന്നും, ഇതിൽ അന്വേഷണം ആവശ്യമാണെന്നും കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.