9 മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു

9 മാസം പ്രായമായ കു‍ഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റതായി റിപ്പോർട്ട്. മലപ്പുറം തിരൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ തിരൂർ പൊലീസ് രെക്ഷപെടുത്തുകയും പ്രേതികളെ അറസ്റ്റ്ചെയ്തതായും അധികൃതർ വ്യക്തമാക്കി. അമ്മയും രണ്ടാനച്ഛനും ചേർന്നാണ് 9 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് കൈമാറിയത് തുടർന്ന് ഇവരുടെ അയൽക്കാരാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്ന വിവരം ഇവർ പറയുന്നത്. നിലവിൽ കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.