വിവ കേരളം കാമ്പയിനിലൂടെ രണ്ടര ലക്ഷം പേർക്ക് അനീമിയ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘വിവ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)’ കാമ്പയിനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 15 മുതല്‍ 59 വയസുവരെയുള്ള സ്ത്രീകളിലെ അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്തി ചികിത്സ നൽകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാമ്പയിനിലൂടെ 5,845 പേരിലാണ് ഗുരുതര അനീമിയ കണ്ടെത്താനായത്. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിവരുന്നു. നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നല്‍കി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY