അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ കാറ്റിന്റെ ശക്തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലാകുമെന്നതിനാൽ ജാഗ്രതാ നിർദേശമുണ്ട്. കേരള തീരത്ത് നാളെ രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.






















