എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം

എറണാകുളം: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വാരാചരണത്തിന് തുടക്കം. കോളേജ് യൂണിയൻ, നാഷണൽ സർവ്വിസ് സ്കീം എന്നിവയുടെയും മാനസിക രോഗ ചികിത്സാ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മെഡിക്കൽ കോളേജിൽ പുതിയതായി ഒരുക്കിയ വെൽനെസ്സ് ഗാർഡനിൽ ആദ്യ വൃക്ഷതൈ നട്ടുകൊണ്ട് കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലേക്കും ഡിപ്പാർട്മെന്റിലേക്കും തുണി സഞ്ചികളും പേപ്പർ ബാഗുകളും വിതരണം നടത്തുമെന്നും, കോളേജ് ക്യാമ്പസിൽ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY