ബീജ ദാനത്തിലൂടെ വരുമാനം

ബീജ ദാനത്തിലൂടെ വരുമാനം കണ്ടെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ബീജ ദാനത്തിലൂടെ എത്രരൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. രാജ്യത്ത് ഫെര്‍ട്ടിലിറ്റി സെന്ററുകളുടെ വര്‍ധനവ് ബീജ ദാനം ഒരു വരുമാന മാര്‍ഗമായി തിരഞ്ഞെടുക്കാന്‍ പലരെയും പ്രേരിപ്പിച്ചുകഴിഞ്ഞു. ആഴ്ചയില്‍ ഒരു തവണ ബീജം ദാനം ചെയ്യുകവഴി 500 മുതല്‍ 2000 രൂപവരെ ലഭിക്കുമെന്ന് പറയുന്നു. ഇങ്ങനെ മാസത്തില്‍ വലിയ തുകകൾ സമ്പാദിക്കുന്നവരുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, മുംബൈ, ബാംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിരവധിപേർ ബീജ ദാനത്തിലൂടെ വരുമാനം കണ്ടെത്തുന്നവർ കൂടുതലാണെന്നും പറയുന്നു. അമേരിക്കയിലാണ് ഈ മേഖലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വരുമാനം. ഒരു തവണ ദാനം ചെയ്യുമ്പോള്‍ 100 ഡോളറാണ് ലഭിക്കുക. ഇതിന് പുറമെ, സൗജന്യ മെഡിക്കല്‍ പരിശോധനകളും മറ്റ് ആനുകൂല്യങ്ങളും ദാതാവിന് ലഭിക്കും. ഓസ്‌ട്രേലിയ ഉള്‍പ്പടെയുള്ള നിരവധി ലോകരാജ്യങ്ങള്‍ ബീജദാനത്തെ പ്രോത്സാഹിപ്പിച്ചുപോരുന്നു.