30 ശതമാനം ഇന്ത്യക്കാർ ഒരു തവണ പോലും രക്തസമ്മർദം പരിശോധിക്കാത്തവരെന്ന് പഠന റിപ്പോർട്ട്

30 ശതമാനം ഇന്ത്യക്കാർ ഒരു തവണ പോലും രക്തസമ്മർദം പരിശോധിക്കാത്തവരെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്- നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് റിസർച്ചുമാണ് പഠനത്തിന് പിന്നിൽ. മുപ്പത്തിനാലു ശതമാനം ഇന്ത്യക്കാരും രക്തസമ്മർദം ഉയരുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേജിലുള്ളവരാണെന്നും പഠനത്തിലുണ്ട്. രക്തസമ്മർദ്ദം കൃത്യ സമയത്ത് പരിശോധിക്കാതെ പോവുകവഴി, മറ്റ് ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കുമെന്നും പഠനത്തിൽ പറയുന്നു. പതിനെട്ടിനും അമ്പത്തിനാലിനും ഇടയിൽ പ്രായമുളള 7 ലക്ഷത്തിൽ അധികം പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. അമിതവണ്ണം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവരിൽ ഹൈപ്പർടെൻഷൻ കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. ഹൈപ്പർടെൻഷൻ പലപ്പോഴും ഹൃദ്രോ​ഗങ്ങളിലേക്കു നയിക്കുന്നതിനാൽ കൂടുതൽ കരുതലോടെ സമീപിക്കേണ്ട വിഷയമാണിതെന്നും ​ഗവേഷകർ പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്റേണൽ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

LEAVE A REPLY