അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ജീവന്‍ നഷ്ടമായി

അമിത മദ്യപാനം ജീവനെടുക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ബംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിനാണ് ജീവന്‍ നഷ്ടമായത്. കര്‍ണാടക സ്വദേശിയായ കാര്‍ത്തിക് എന്ന 21 വയസ്സുകാരനാണ് പതിനായിരം രൂപയ്ക്കുവേണ്ടി സുഹൃത്തുക്കളുമായി ബെറ്റുവെച്ച് മദ്യപിച്ചത്. മദ്യപാനത്തിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച യുവാവിനെ കര്‍ണാടകയിലെ കൊലാര്‍ ജില്ലയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുമ്പാണ് യുവാവ് വിവാഹിതനായത്. ദമ്പതികള്‍ക്ക് എട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുഞ്ഞ് ജനിച്ചിരുന്നു.