ഫ്രാൻസാസിസ് മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

ഫ്രാൻസാസിസ് മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്നും ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി വ്യക്തമാക്കി. രാത്രി വത്തിക്കാനിൽ നടന്ന മരണം സ്ഥിരീകരിക്കുന്ന ചടങ്ങുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് തുടങ്ങിയവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്.