സെക്സ് റൂമുകൾ ഇനി ജയിൽ പുള്ളികൾക്കും. സംഭവം നമ്മുടെ നാട്ടിൽ അല്ല. അങ്ങ് ഇറ്റലിയിൽ ആണ്. സെൻട്രൽ ഉംബ്രിയ മേഖലയിലെ ജയിലിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത്. തടവുപുള്ളികളുടെ ഭാര്യമാർക്കും പങ്കാളികൾക്കും പ്രത്യേകം ഒരുക്കിയ ഈ മുറിയിൽ വെച്ച് പരസ്പരം കാണാണാൻ സൗകര്യമുണ്ടാകും. തടവുപുള്ളികൾക്കും ഇത്തരം കൂടിക്കാഴ്ചക്കുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന കോടതി വിധിക്ക് പിന്നാലെയാണ് ജയിലിലെ പുത്തൻ പരീക്ഷണം. കൂടിക്കാഴ്ചക്ക് പരമാവധി സ്വകാര്യത ഉറപ്പ് നൽകും’.2024 ജനുവരിയിലെ കോടതി വിധി പ്രകാരം തടവുപുള്ളികൾക്ക് അവരുടെ ഭാര്യയുടെയോ പങ്കാളിയുടെയോ കൂടെ സ്വകാര്യമായ കൂടിക്കാഴ്ച നടത്താൻ അവകാശമുണ്ട്. ഇത്തരം കൂടികാഴ്ചകളിൽ പൊലീസ് കാവൽ ഉണ്ടായിരിക്കാൻ പാടുള്ളതല്ല. ഫ്രാൻസ്, നെതർലൻഡ്സ്, സ്വീഡൻ, ജർമനി, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം കൂടിക്കാഴ്ച അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.



















