ന്യൂഡല്‍ഹി : പുതുവര്‍ഷ ദിനത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കണമെന്നുമാണ് ഇസ്രയേല്‍ മുന്നറിയിപ്പ്.
ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ തീവ്രവാദ വിരുദ്ധ സേനയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ സാധ്യത കൂടുതലെന്നാണ് മുന്നറിയിപ്പ്. ഇതു കണക്കിലെടുത്ത് ഇന്ത്യയിലെ ഇസ്രായേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷപരിപാടികളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് നിര്‍ദ്ദേശം.