അമേരിക്കയുമായി 423 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഇന്ത്യ

എംകെ 54 ടോർപ്പിഡോയും മറ്റ് പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിന് യുഎസ് ഗവൺമെന്റുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം 423 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് പി-8I അന്തർവാഹിനി വിരുദ്ധ യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ബോയിങ്ങാണ് ഇവ നിർമ്മിക്കുന്നത്.

അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികള്‍ക്ക് പുറമെ മുൻകൂർ സമുദ്ര നിരീക്ഷണ ശേഷിക്കും പേരുകേട്ടവയാണ് P-8I വിമാനങ്ങള്‍. 423 കോടി രൂപ ചെലവിൽ പി-81 ക്ക് എംകെ 54 ടോർപിഡോയും ശത്രു വിമാനങ്ങളുടെ മിസൈല്‍ ആക്രമണങ്ങളില്‍ ഒഴിഞ്ഞുമാറാന്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനായാണ് ഈ കരാർ ഒപ്പിട്ടിരിക്കുന്നത്.

LEAVE A REPLY