തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒപി ടിക്കറ്റിന് പണം ഈടാക്കാന്‍ തീരുമാനം. ഒ.പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഈടാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ നിരക്ക് നിലവില്‍ വരും. ജില്ലാ കലക്ടര്‍ സ്നേഹികുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് എന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.