സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് 3 പൂരി ഒരുമിച്ച് കഴിക്കാന്‍ ശ്രമിച്ച 11 വയസ്സുകാരന് ദാരുണാന്ത്യം

സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് 3 പൂരി ഒരുമിച്ച് കഴിക്കാന്‍ ശ്രമിച്ച 11 വയസ്സുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ വിരേണ്‍ ജെയിന്‍ ആണ് മരിച്ചത്. കുട്ടിയുടെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 3 പൂരി ഒരുമിച്ച് കഴിക്കാന്‍ ശ്രമിച്ചതാണ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി നില്‍ക്കാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.