വില്ല്യാം രാജകുമാരന്റെ ഭാര്യയും വെയ്ൽസ് രാജകുമാരിയുമായ കേറ്റ് തനിക്കയച്ച ആശംസയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള

വില്ല്യാം രാജകുമാരന്റെ ഭാര്യയും വെയ്ൽസ് രാജകുമാരിയുമായ കേറ്റ് തനിക്കയച്ച ആശംസയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഒവേറിയൻ കാൻസറിനോടുള്ള തന്റെ പോരാട്ടം വിജയം കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചാണ് കേറ്റ് തനിക്ക് കത്ത് അയച്ചതെന്നും മനീഷ് കൊയ്‌രാള പറയുന്നു. ‘എന്റെ ആശംസകൾ വെയ്ൽസ് രാജകുമാരിയെ അറിയിക്കാൻ ആഗ്രഹിച്ചു. എന്റെ അനുഭവങ്ങൾ തന്നെയായിരുന്നു അതിന് പ്രചോദനം. അവരിൽ നിന്ന് ഇത്തരമൊരു ഊഷ്മളമായ പ്രതികരണം ലഭിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. അവർ എപ്പോഴും ആരോഗ്യത്തോടെയിരിക്കട്ടെ എന്നും മനീഷ കുറിച്ചു. കീമോതെറാപ്പിയിലൂടെ അർബുദത്തെ അതിജീവിച്ചുവെന്ന സന്തോഷവാർത്ത വെയ്ൽസ് രാജകുമാരി കേറ്റ് മിഡിൽടൺ കഴിഞ്ഞ സെപ്റ്റംബറിൽ പങ്കുവെച്ചിരുന്നു.