തനിക്ക് ഉത്കണ്ഠാ രോഗമുണ്ടെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചിട്ടുള്ളതായി തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്

തനിക്ക് ഉത്കണ്ഠാ രോഗമുണ്ടെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചിട്ടുള്ളതായി തുറന്ന് പറഞ്ഞ് നടി ആലിയ ഭട്ട്. തന്റെ പങ്കാളി രൺബീർ കപൂറിന്റെ കസിനായ കരീന കപൂറിനൊപ്പമുള്ള പോഡ്കാസ്റ്റിലാണ് താരം ഈക്കാര്യം വ്യക്തമാക്കിയത്. ഓരോ നിമിഷവും തനിക്ക് ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും ഏറ്റവും മോശമായതെന്തോ നടക്കാൻ പോകുന്നുവെന്ന തോന്നലാണ് അപ്പോഴെല്ലാം ഉണ്ടാവുകയെന്നും താരം വ്യക്തമാക്കി. മകൾ റാഹയുടെ മുഖം ആളുകൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിന് മുമ്പുള്ള നിമിഷവും തനിക്ക് ഉത്കണ്ഠാരോഗത്തിന്റെ മോശം അവസ്ഥ അനുഭവിക്കേണ്ടിവന്നിരുന്നെന്നും, ഈ സമയങ്ങളിലൊക്കെ രൺബീറാണ് തനിക്ക് ഒപ്പം നിന്നതെന്നും താരം പങ്കുവെച്ചു. ജീവിതത്തിലെ യാത്രകളെക്കുറിച്ച് മുഴുവൻ അദ്ദേഹം സംസാരിച്ചു. ഒടുവിൽ ഇതും ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണെന്ന് രൺബീർ തന്നെ ബോധ്യപ്പെടുത്തിയെന്നും ആലിയ കൂട്ടിച്ചേർത്തു.