രാവിലെ വൈകി ആണോ ഉണരുന്നത്? എങ്കിൽ ഇന്നത്തോടെ ഈ ശീലം നിർത്തിക്കോളൂ. നമ്മുടെ ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും ഏറ്റവും അത്യാവശ്യമുള്ളതാണ് ഉറക്കം. എന്നാൽ, കൂടുതൽ ഉറങ്ങിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നമ്മളിൽ എത്ര പേർക്ക് അറിയാം. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഇത് ഉറക്കക്കുറവ് പോലെ തന്നെ ആശങ്കാജനകമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമിതമായി ഉറങ്ങുന്നത് സ്ഥിരമാക്കുന്നത് മാനസികാവസ്ഥയേയും മെറ്റബോളിക് പ്രവർത്തനങ്ങളേയും ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നത്. സ്ഥിരമായി ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്ന ആളുകൾക്ക് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വളരെ കൂടുതലാണെന്നാണ് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അമിതമായ ഉറക്കം ഇൻഫ്ലമേഷൻ വർധിപ്പിക്കാനും രക്തചംക്രമണം തകരാറിലാക്കുകയും ചെയ്തേക്കാം. കൂടാതെ നമ്മുടെ മാനസികാരോഗ്യം വഷളാക്കുന്നു. അമിതവണ്ണം പ്രമേഹത്തിനുള്ള സാധ്യത എന്നിവ വർധിപ്പിക്കും. അസുഖങ്ങളെ വിളിച്ചുവരുത്താതെ ഇനി മുതൽ കൃത്യമായി ഉറങ്ങു കൃത്യമായി ഉണരൂ. സ്റ്റേ ഹെൽത്തി.






















