മുത്തശ്ശി കൊച്ചുമകനെ പ്രസവിച്ചു…!

മുത്തശ്ശി കൊച്ചുമകനെ പ്രസവിച്ചു…! ഞെട്ടെണ്ട. സംഗതി സത്യമാണ്. ജൂലിയാ ബ്രാഡ്‌ഫോര്‍ഡ് എന്ന 45 കാരിയാണ് മകള്‍ 21 കാരി ജെസ്സിന് വേണ്ടി ഗര്‍ഭം ധരിച്ചത്.

പതിനെട്ടാം വയസ്സില്‍ ബാധിച്ച അണ്ഡാശയ കാന്‍സറിനെ തുടര്‍ന്ന് മകള്‍ക്ക് ഗര്‍ഭിണിയാകാന്‍ ഭാഗ്യമില്ലാതെ വന്നതാണ് മകള്‍ക്കുവേണ്ടി കുഞ്ഞിനെ ഏറ്റെടുക്കാന്‍
ഈ അമ്മയെ പ്രേരിപ്പിച്ചത്.

കുഞ്ഞുണ്ടാകില്ല എന്ന മകളുടെ സങ്കടത്തിന് മുന്നില്‍ മറ്റൊന്നും ആലോചിച്ചില്ലെന്ന് ബ്രാഡ്‌ഫോര്‍ഡ് പറയുന്നു. മക്കള്‍ക്ക് വേണ്ടി ഏതു മാതാവും തയ്യാറാകുന്ന ഒരു ദൗത്യം മാത്രമാണ് താന്‍ ചെയ്തതെന്നും മകന്‍ തങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനമാണെന്നും പറഞ്ഞു. ജീവതത്തില്‍ കാന്‍സര്‍ തോല്‍പ്പിക്കുമ്പോള്‍ ജസീക്കയ്ക്ക് വേണ്ടി കുഞ്ഞിനെ വഹിക്കുക എന്നല്ലാതെ വേറെ വഴിയില്ലായിരുന്നെന്ന് ജൂലിയ പറയുന്നു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ഈ മുത്തശ്ശി കൊച്ചുമകന് ജന്മം നല്‍കിയത്. സൗത്ത് വെയ്ല്‍സുകാരിയായ ജസ്സീന്‍ റേഡിയോ തെറാപ്പിക്ക് പോകുമ്പോള്‍ തന്നെ ഇവരുടെ അണ്ഡം ഡോക്ടര്‍മാര്‍ സൂക്ഷിച്ചു. പിന്നീട് ഇവരുടെ ഭര്‍ത്താവ് റീസ് ജെസ്സീക്കിസിന്റെ ബീജവുമായി മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം 2014 ഒക്‌ടോബറില്‍ ജെസ്സീന്‍ ജീവിതത്തിലേക്ക് മടങ്ങി വന്നു. ജെസ്സീന്‍ ഉള്‍പ്പെടെ മൂന്ന് മക്കളെ പ്രസവിച്ച ശേഷമാണ് ജൂലിയ പുതിയ ദൗത്യം ഏറ്റെടുത്തത്.

മാതാവിന്റെ പ്രസവസമയത്ത് മൂന്ന് മണിക്കൂറോളം താന്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്നെന്നും തന്റെ മാതാവ് ലോകത്തിലെ അസാധാരണ അമ്മമാരില്‍ ഒരാളാണെന്നായിരുന്നു ജെസ്സീന്‍ പറയുന്നു.

LEAVE A REPLY