62കാരന്റെ ശ്വാസകോശത്തിൽ നിന്ന് കണ്ടെത്തിയത് കോഴിക്കറിയിലെ എല്ല്. മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ പെരുമ്പാവൂർ സ്വദേശിയായ 62കാരന്റെ ശ്വാസകോശത്തിൽ നിന്നാണ് കോഴിയുടെ എല്ലിൻ കഷണം നീക്കം ചെയ്തത്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമായിരുന്നു 62നെ വലച്ചിരുന്നത്. തുടർന്ന് നടത്തിയ എക്സ് റേ പരിശോധനയിലും സിടി സ്കാനിലും ശ്വാസകോശത്തിൽ അന്യവസ്തുവുള്ളതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഇയാൾ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ശ്വാസകോശത്തിന്റെ വലത്തേ നാളിയുടെ താഴ്ഭാഗത്താണ് എല്ല് കുടുങ്ങിയത്. ഫ്ലെക്സിബിൾ ബ്രോങ്കോസ്പി എന്ന രീതിയിലൂടെയാണ് രണ്ട് സെന്റിമീറ്ററോളം നീളമുള്ള എല്ലിൻ കഷ്ണം പുറത്തെടുത്തത്.