കോഴിക്കോട് നിപ സംശയിച്ച രണ്ടു പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി നാലു പേരാണ് നിപ സംശയത്തിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ളത്. ആകെ അഞ്ചു പേരാണ് ചികിത്സയിലുള്ളത്. 472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ ആകെ 807 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി. ഇന്നലെ വൈകിട്ട് മലപ്പുറം കളക്ടറേറ്റിൽ ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.