കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം കണ്ടു പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം കണ്ടു പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, വിഷയം പരിഹരിക്കുമെന്നും ആരോഗ്യ മന്ത്രി വക്തമാക്കി. ശ്രീലക്ഷമിയെന്ന അധ്യാപികയാണ് പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടതിൽ നന്ദിയുണ്ടെന്നും,നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതാകട്ടെ എന്നും ശ്രീലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY