പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു

പൊന്നാനിയിൽ രണ്ടുപേർക്ക് മലമ്പനി സ്ഥിരീകരിച്ചു. കുറ്റിക്കാട് മേഖലയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് 1200-ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇപ്പോൾ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേരുടെയും ആരോഗ്യനിലതൃപ്തികരമാണ്. ഇതിൽ ഒരാൾ നിലവിൽ ആശുപത്രിയിലാണെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.