ഖത്തറിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

ദോഹ: ഖത്തറിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. ഇയാളിൽ നിന്നും നാലു കിലോഗ്രാമിലധികം വരുന്ന മയക്കുമരുന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‍സ്‍മെന്റ് പിടിച്ചെടുത്തു. പരിശോധനാ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും അതിവിദഗ്ധമായി കബളിപ്പിച്ചായിരുന്നു ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നത്. ഇയാള്‍ക്ക് എത്തിയ കര്‍ട്ടൻ പാഴ്സലുകളിലൂടെയായിരുന്നു മയക്കുമരുന്ന് കടത്തിയിരുന്നത്. ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന ലഹരി പദാര്‍ത്ഥം ദ്രാവക രൂപത്തിലാക്കി അത് കര്‍ട്ടനുകളില്‍ ഒഴിച്ച ശേഷം നനഞ്ഞ കര്‍ട്ടനുകളായാണ് ഇയാള്‍ക്ക് പാര്‍സൽ എത്തിയിരുന്നത്. ഇവയില്‍ നിന്ന് മയക്കുമരുന്ന് വേര്‍തിരിച്ചെടുത്ത ശേഷം ലഹരി പദാര്‍ത്ഥങ്ങള്‍ പ്രത്യേക കണ്ടെയ്‍നറുകളിലാക്കി താമസസ്ഥലത്ത് സൂക്ഷിച്ചതായും ഇയാൾ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. തുടര്‍‍ നടപടികള്‍ക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

LEAVE A REPLY