പാലക്കാട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു

പാലക്കാട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, ഷി​ഗ​ല്ല, നോ​റോ, റോ​ട്ടോ തു​ട​ങ്ങി അ​നേ​കം രോ​ഗാ​ണു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് വ​യ​റി​ള​ക്കം. രോ​ഗ​മു​ണ്ടാ​കു​മ്പോ​ൾ മ​ല​ത്തി​ൽ ര​ക്തം ഉ​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​ണം. ല​ക്ഷ​ണ​ങ്ങ​ൾ മൂ​ർച്ഛി​ക്കാ​തെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ചി​കി​ത്സ ന​ട​ത്ത​ണം എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.