സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് 8 വയസുകാരിക്ക് കടിയേറ്റത്. ഇരുവരും നാദാപുരം ഗവ. ആശ്വപത്രിയിൽ ചികിത്സയിലാണ്. നായയെ പിടികൂടുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.