സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്ത കോവിഡ് -19 വകഭേദങ്ങളെ ഇന്ത്യയിലും കണ്ടെത്തിയതായി റിപ്പോർട്ട്. കെപി.2 വകഭേദത്തിന്റെ 290 കേസുകളും കെപി.1 വകഭേദത്തിന്റെ 34 കേസുകളുമാണ് കണ്ടെത്തിയത്. ഇതോടെ പുതിയ കോവിഡ് വകഭേദത്തിലെ 324 കേസുകളാണിപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇവയെല്ലാം ജെ.എൻ 1 വൈറസിന്റെ ഉപ വകഭേദങ്ങളാണെന്നും ആശുപത്രി വാസത്തിലും ഗുരുതരമായ കേസുകളിലും വർധനവില്ലെന്നും ആണ് റിപോർട്ടുകൾ. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് 34 കെപി.1 കേസുകൾ കണ്ടെത്തിയത്. ഗോവ ഗുജറാത്ത് ഹരിയാന മഹാരാഷ്ട്ര രാജസ്ഥാൻ ഉത്തരാഖണ്ഡ്, കൂടാതെ 23 കേസുകൾ പശ്ചിമ ബംഗാളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.