വോട്ടിങ് ബോധവത്കരണവുമായി ‘മിട്ടു’വിന്റെ പര്യടനം തുടരുന്നു

പത്തനംതിട്ട : ആദിവാസി ഉരുകളില്‍ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി സ്വീപ് പദ്ധതി മുന്നേറുന്നു. സ്വീപ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി പദ്ധതിയുടെ ചിഹ്നമായ ‘മിട്ടു’ പത്തനംതിട്ടയില്‍ പര്യടനം ആരംഭിച്ചു.

സ്വീപിന്റെ ഭാഗ്യചിഹ്നമാണ് മിട്ടു എന്ന മലമുഴക്കി വേഴാമ്പല്‍ . ആറന്മുള മണ്ഡലത്തില്‍ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. കുമ്പഴ, പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷന്‍, ഇലന്തൂര്‍, കോഴഞ്ചേരി, ഇലവുംതിട്ട എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

LEAVE A REPLY