നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. പാർക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിൽ കഴിയുകയായിരുന്നു താരം. കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 2021 മുതലാണ് നടിക്ക് രോഗലക്ഷണങ്ങൾ കണ്ടതും അസുഖം രൂക്ഷമായതും. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത മുന്നൂറ്റിയൻപതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. പൂക്കാലം ആണ് നടിയുടെ അവസാന ചിത്രം. ആരോഗ്യം മോശമയത്തിനെ തുടർന്ന് സിനിമകളും സീരിയലും ഒഴിവാക്കി. ‘അമ്മ’ സംഘടനയുടെ ഇൻഷുറൻസും ആത്മയിൽനിന്നും ചലച്ചിത്ര അക്കാദമിയിൽനിന്നും ലഭിച്ച ധനസഹായവും കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്. 16 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം നേടിയ കനകലതയ്ക്കു മക്കളില്ല.